മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Monday 11 July 2011

ചരിത്രം


എറണാകുളം ജില്ലയില്‍ പള്ളിക്കരയ്ക്ക് സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌ക്കൂള്‍ 2009 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌ക്കൂളായും 1968 ല്‍ ഹൈസ്‌ക്കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ സ്റ്റാര്‍ന്റേര്‍ഡ്‌ 5 ല്‍ ഒരു പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. SSLC പരിക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 400 കുട്ടികളും ,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീമതി. എന്‍.എം. റംലത്ത്‌ ഹെഡ്‌മിസ്‌ട്രസ്‌ ആയും 68 അദ്ധ്യാപകരും 1700 കുട്ടികളും പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗൈഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌ക്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലകക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.

No comments:

Post a Comment