മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Saturday 28 July 2018

ദുരന്തം നിറഞ്ഞ ആലപ്പുഴയുടെ ദയനീയതയിലേക്ക് സഹായഹസ്തം



ദുരന്തം നിറഞ്ഞ ആലപ്പുഴയുടെ ദയനീയതയിലേക്ക് കാരുണ്യം വറ്റാത്ത സുമനസ്സുകളായ മോറക്കാല സ്ക്കൂളിലെ പൂർവ്വ വിദ്യാർഥികളായ മാണിക്യങ്ങളുടെ അഭ്യർത്ഥന പ്രകാരം നല്ല പാഠം കുട്ടികളുടെ ശ്രമഫലമായി മോറക്കാല സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ ഒരു എളിയ സമാഹരണ പ്രവൃത്തിയുടെ ഫലമായി 1.5 ലക്ഷം രൂപ വില വരുന്ന അരി പല വ്യഞ്ജനങ്ങൾ ,പുതപ്പ്, മറ്റു വസ്ത്രങ്ങൾ എന്നിവ സമാഹരിച്ച് ആലപ്പുഴയുടെ ക്യാമ്പിലേക്കെത്തിക്കാൻ പൂർവ്വ വിദ്യാർത്ഥികൾക്ക് കൈമാറി.






"കേശദാനം" -ഫ്ലാഷ് മോബ്

മോറക്കാല KA ജോർജ് സർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന "കേശദാനം" പരിപാടിയുടെ പ്രചരണാർത്ഥം, യുവാക്കളുടെ നേതൃത്വത്തിൽ ഉള്ള "യുവത" ടീം മോറക്കാല സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചപ്പോൾ..





 

Tuesday 24 July 2018

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂള്‍ ഹൈടെക്ക് നിലവാരത്തില്‍......

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ 29 ഹൈടെക്ക് ക്‌ളാസ് മുറികളുടെയും ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിന്റെയും ഉൽഘാടനം 28/6/2018 വ്യഴാഴ്ച രാവിലെ 9.30ന് ബഹു. കുന്നത്തുനാട് MLA വി.പി സജീന്ദ്രൻ നിർവ്വഹിച്ചു .

 










Success2018 -MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ

MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ - 2018 ജൂൺ 17 - 2.00 PM ന് നടന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 40 സ്കൂളുകളിൽ നിന്നായി 1350 വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്..
എസ് എസ് എൽ സി, പ്ലസ് ടു, CBSE, ICSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. 100 % വിജയം നേടിയ 35 വിദ്യാലയങ്ങളെയും, സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുമാരി ശിഖ സുരേന്ദ്രൻ, അഞ്ജന ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയും ഇത്തവണ ആദരിച്ചു.
തുടർച്ചയായ ആറാമത്തെ വർഷമാണ് എം.എൽ.എ അവാർഡ് സംഘടിപ്പിക്കുന്നത്.
വളരെയേറെ തിരക്കുകൾക്കിടയിലും കുന്നത്തുനാടിന്റെ പ്രതിഭകളെ ആദരിക്കുന്നതിനായി എത്തി ചേർന്ന് എം.എൽ.എ അവാർഡ് സക്സസ് - 2018 നെ ധന്യമാക്കിയ ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, സിനിമ ലോകത്തെ നാളെയുടെ പുതിയ പ്രതീക്ഷകളായ വിഷ്ണു ഉണ്ണികൃഷ്ണനും, അനു സിത്താരയ്ക്കും നന്ദി അറിയിക്കുന്നു..

For Video Click on Each

 MLA Award Meet 2018 @ St. Mary's HSS Morakkala Video






പരിസ്ഥിതി ഗാനം


മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കുള്ളിലെ അധ്യാപിക ശ്രീമതി എ.പി.ചിന്നമ്മ ടീച്ചർ എഴുതി ,സംഗീത അധ്യാപിക ശ്രീമതി ലയ പ്രഭ മോനോൻ ടീച്ചർ സംഗീതം നൽകിയ പരിസ്ഥിതി ഗാനം കാണുവാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.


പരിസ്ഥിതി ഗാനം വിഡിയോ

Saturday 21 July 2018

പരിസ്ഥിതി ദിനാഘോഷം @ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ മോറക്കാല .

മുഖ്യാതിഥി കൊച്ചി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും, സെനറ്റ് അംഗവും ,ഓഷ്യാനോഗ്രാഫി ഹെഡും ,പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ Dr.ചന്ദ്രമോഹൻ കുമാർ സർ












പ്രവേശനോത്സവം 2018-19