Saturday, 28 July 2018
Tuesday, 24 July 2018
Success2018 -MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ
MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ - 2018 ജൂൺ 17 - 2.00 PM ന് നടന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 40 സ്കൂളുകളിൽ നിന്നായി 1350 വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്..
എസ് എസ് എൽ സി, പ്ലസ് ടു, CBSE, ICSE പരീക്ഷകളിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. 100
% വിജയം നേടിയ 35 വിദ്യാലയങ്ങളെയും, സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം
കൈവരിച്ച കുമാരി ശിഖ സുരേന്ദ്രൻ, അഞ്ജന ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയും
ഇത്തവണ ആദരിച്ചു.
തുടർച്ചയായ ആറാമത്തെ വർഷമാണ് എം.എൽ.എ അവാർഡ് സംഘടിപ്പിക്കുന്നത്.
വളരെയേറെ തിരക്കുകൾക്കിടയിലും കുന്നത്തുനാടിന്റെ പ്രതിഭകളെ
ആദരിക്കുന്നതിനായി എത്തി ചേർന്ന് എം.എൽ.എ അവാർഡ് സക്സസ് - 2018 നെ
ധന്യമാക്കിയ ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, സിനിമ ലോകത്തെ
നാളെയുടെ പുതിയ പ്രതീക്ഷകളായ വിഷ്ണു ഉണ്ണികൃഷ്ണനും, അനു സിത്താരയ്ക്കും
നന്ദി അറിയിക്കുന്നു..
For Video Click on Each
For Video Click on Each
MLA Award Meet 2018 @ St. Mary's HSS Morakkala Video
പരിസ്ഥിതി ഗാനം
മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കുള്ളിലെ അധ്യാപിക ശ്രീമതി എ.പി.ചിന്നമ്മ ടീച്ചർ എഴുതി ,സംഗീത അധ്യാപിക ശ്രീമതി ലയ പ്രഭ മോനോൻ ടീച്ചർ സംഗീതം നൽകിയ പരിസ്ഥിതി ഗാനം കാണുവാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
പരിസ്ഥിതി ഗാനം വിഡിയോ
Saturday, 21 July 2018
Subscribe to:
Posts (Atom)